ഒരു വട്ടം കൂടിയെൻ ഓർമകൾ നെയ്തൊരാ തിരുമുറ്റത്ത്......
Govt. H S S അയ്യൻകോയ്ക്കൽ, എന്റെ വിദ്യാലയം. ഒരുപാട് നല്ല സുഹൃത്തുക്കളെയും അദ്ധ്യാപരേയും അനുഭവങ്ങളെയും സമ്മാനിച്ച എന്റെ സ്വന്തം വിദ്യാലയം. ഒരു അധ്യാപക വിദ്യാർത്ഥിയായി ഇവിടേക്ക് എത്താനും ഞാൻ പഠിച്ച അതേ ക്ലാസ്സിൽ കുട്ടികൾക്കൊപ്പം ചിലവഴിക്കാനും കഴിഞ്ഞ ആ അനുഭവം എത്ര പറഞ്ഞാലും മതി വരാത്ത ഒന്നാണ്. എന്നെ പഠിപ്പിച്ച പ്രിയ അദ്ധ്യാപകർക്കൊപ്പം ഒരാഴ്ച പോയത് അറിഞ്ഞിതേയില്ല. B. Ed School Induction programme ന്റെ ഭാഗമായി 9/2/2021 മുതൽ 13/2/2021 വരെ എന്റെ വിദ്യാലയത്തെ കൂടുതൽ അറിയാനും ഒരു അധ്യാപിക എങ്ങനെ ആയിരിക്കണം എന്ന് നല്ല കുറച്ചു അദ്ധ്യാപകരിൽ നിന്നും അറിയാനും എനിക്ക് സാധിച്ചു. ഓടികളിച്ച മുറ്റവും പാഠങ്ങൾ കേട്ടിരുന്ന ക്ലാസ്സ്‌മുറിയും വല്ലാത്തൊരു തിരിച്ചു വരവിന്റെ അനുഭൂതിയാണ് നൽകിയത്. ഒപ്പം നടന്നവരെ അറിയാതെ ഓർത്തുപോയ നിമിഷങ്ങൾ. ഇന്ന് സ്കൂൾ ഒരുപാട് മാറിയിരിക്കുന്നു. ഒരുപാട് സൗകര്യങ്ങൾ ഒരുപാട് നേട്ടങ്ങൾ... 💕.എന്റെ പ്രിയ അദ്ധ്യാപകർക്ക് മനസ്കൊണ്ട് നന്ദി പറയുന്നു. കാരണം, തന്റെ മുന്നിലെ ഓരോ കുട്ടിയെയും മനസിലാക്കി അവർക്ക് ഉതകുന്ന വിധം പാഠങ്ങൾ പറഞ്ഞു നൽകാൻ അവരെടുക്കുന്ന അധ്വാനം.. എന്നെയും സ്വാധീനിച്ചു. ഭാവിയിൽ എന്റെ അദ്ധ്യാപക ജീവിതത്തിന് ആ ദിനങ്ങൾ തീർച്ചയായും ഒരു മുതൽക്കൂട്ടാണ്.💞💞💞



Comments
Post a Comment